മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി; ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂ ഡൽഹി: സീറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി നിലനിൽക്കും. സഭയുടെ ഭൂമിയിടപാടിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ച് ജോഷി വർഗീസ് ആണ് ഹർജി നൽകിയത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ 24 പ്രതികളാണ് കേസിലുള്ളത്. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാടുകൾ നടത്തിയെന്നാണ് ഇ.ഡി കേസ്. നികുതി വെട്ടിപ്പ് നടത്തിയതിന് ആദായനികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി രൂപ പിഴ ചുമത്തിയിരുന്നു. 

Related Posts