സേനയിൽ ചാവേറുകളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി താലിബാൻ

അഫ്ഗാനിസ്താൻ സൈന്യത്തിൽ ഔദ്യോഗികമായി ചാവേറുകളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി താലിബാൻ. ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നുള്ള ഭീഷണി നേരിടാനാണ് ഇത്തരം ഒരു നീക്കം നടത്തുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നാല് മാസം മുമ്പാണ് അഫ്ഗാനിസ്താനിൽ താലിബാൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരത്തിലേറിയത്. ഇതിനിടെ നിരവധി തവണ ഐ എസ് ചാവേർ ആക്രമണങ്ങൾ രാജ്യത്ത് അരങ്ങേറിയിരുന്നു.

20 വർഷക്കാലം നീണ്ടുനിന്ന അമേരിക്കൻ അധിനിവേശ കാലത്ത് യു എസ് സേനയെ നേരിടാൻ താലിബാൻ പ്രധാനമായും ആശ്രയിച്ചത് ചാവേർ സ്ക്വാഡുകളെയാണ്.

രാജ്യത്തുടനീളം ചിതറിക്കിടക്കുന്ന ചാവേർ സ്ക്വാഡുകളെ ഒറ്റ യൂണിറ്റിന് കീഴിൽ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് താലിബാൻ ഡെപ്യൂട്ടി വക്താവ് ബിലാൽ കരിമി പറഞ്ഞു. രാജ്യസുരക്ഷയിൽ വലിയ പങ്കുവഹിക്കാൻ കഴിയും വിധത്തിൽ ചാവേർ സംഘങ്ങൾക്ക് ആധുനിക പരിശീലനം നൽകും.

Related Posts