മലയാളി പൊളിയാണ്; അഞ്ചുവർഷം കുടിച്ച് സർക്കാരിന് നൽകിയ നികുതി 46,546 കോടി

മദ്യം വാങ്ങിയ കണക്കിൽ മലയാളികൾ സർക്കാരിന് നൽകിയ നികുതിയുടെ കണക്കുകൾ പുറത്ത്. 2016 മാർച്ച് 31 മുതൽ 2021 മാർച്ച് 31 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്.

കഴിഞ്ഞ അഞ്ച് കൊല്ലം കൊണ്ട് 46,546.13 കോടി രൂപയാണ് കുടിച്ച കണക്കിൽ മലയാളി ഖജനാവിലേക്ക് അടച്ചത്. ടാക്സ് കമ്മിഷണറേറ്റ് വിവരാവകാശ പ്രവർത്തകനായ എം കെ ഹരിദാസിന് നൽകിയ മറുപടിയിലാണ് മലയാളിയുടെ മദ്യപാനത്തിൻ്റെ ഞെട്ടിക്കുന്ന കണക്കുകൾ വ്യക്തമാകുന്നത്. 9,42,254.386 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 4,22,386.768 ലിറ്റര്‍ ബിയറും 5,557.065 ലിറ്റര്‍ വൈനുമാണ് ഈ കാലയളവിൽ മലയാളികള്‍ കുടിച്ചത്.

ദിവസം ശരാശരി 25.53 കോടി രൂപയുടെ മദ്യമാണ് മലയാളി കുടിക്കുന്നത്. മദ്യ നികുതിയിലൂടെയുള്ള സർക്കാരിൻ്റെ പ്രതിമാസ വരുമാനം 766 കോടി രൂപയാണ്.

Related Posts