മൂന്നാം തരംഗം അവസാനിച്ചെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോൾ
രാജ്യത്ത് കൊവിഡിൻ്റെ മൂന്നാം തരംഗത്തിന് അറുതിയായെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോൾ അഭിപ്രായപ്പെട്ടു. ഒമിക്രോൺ സ്വാധീനം നിമിത്തമാണ് രാജ്യത്ത് മൂന്നാം തരംഗം പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ ഇപ്പോൾ കേസുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിരിക്കുന്നു. മൂന്നാം തരംഗം അവസാനിച്ചതായി കണക്കാക്കാം.
എന്നാൽ രാജ്യം ജാഗ്രത കൈവിടരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏത് നിർണായക ഘട്ടത്തെയും നേരിടാനുള്ള കരുതലും ജാഗ്രതയും തുടർന്നും പുലർത്തേണ്ടതുണ്ട്. വൈറസിനോട് ഉദാസീനത പുലർത്താൻ നമുക്കാവില്ല.
അതിനിടെ വാക്സിനേഷനിൽ രാജ്യം റെക്കോഡ് നേട്ടം കൈവരിച്ചതായി ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അവകാശപ്പെട്ടു. 80 ശതമാനം പേർക്കും രണ്ട് ഡോസ് വാക്സിൻ ലഭിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യക്ഷമമായ നേതൃത്വത്തിൽ രാജ്യം 100 ശതമാനം വാക്സിനേഷൻ എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം അടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.