മൂന്നാം തരംഗം കാര്യമായി ബാധിച്ചത് യുവാക്കളെയെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ

മൂന്നാം തരംഗത്തിൽ ഒമിക്രോൺ വ്യാപനം നിമിത്തം താരതമ്യേന പ്രായം കുറഞ്ഞവരാണ് കൂടുതലും രോഗബാധിതരായതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ സി എം ആർ). രാജ്യത്തെ ആശുപത്രികളിലെ ഡാറ്റ ഉപയോഗപ്പെടുത്തി ഐ സി എം ആർ നടത്തിയ ദേശീയ സർവേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

രാജ്യത്തുടനീളമുള്ള 37 ആശുപത്രികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതായി ഐ സി എം ആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. രണ്ടാം തരംഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ശരാശരി പ്രായം 55 ആയിരുന്നെങ്കിൽ മൂന്നാം തരംഗത്തിൽ അത് 44 ആയി കുറഞ്ഞു.

രാജ്യത്ത് മൂന്നാം തരംഗത്തിനിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ക്ലിനിക്കൽ പ്രൊഫൈൽ വിശദീകരിച്ച ഡോ. ഭാർഗവ, രാജ്യത്തെ ചെറുപ്പക്കാർ അതിശയകരമാം വിധം ഉയർന്ന രോഗാവസ്ഥകളുള്ളവരാണെന്ന് അഭിപ്രായപ്പെട്ടു. ചെറുപ്പക്കാർക്കിടയിൽ കോ-മോർബിഡിറ്റി വളരെ കൂടുതലാണ്. ഏകദേശം 46 ശതമാനം പേരും ഗുരുതര രോഗങ്ങൾ ഉള്ളവരാണ്. ഡാറ്റ പരിശോധിച്ചവരിൽ പകുതിയോളം പേർക്കും മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നതായി ഡോ. ഭാർഗവ കൂട്ടിച്ചേർത്തു.

Related Posts