തൃശൂരിലെ പുലികളിക്ക് മാറ്റമില്ല; ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കുമെന്ന് ടൂറിസം വകുപ്പ്
തൃശൂർ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് ഞായറാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പുലികളി നടക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കും. സാംസ്കാരിക പരിപാടികളിൽ മാറ്റമുണ്ടാകില്ലെന്നും വകുപ്പ് അറിയിച്ചു. വിലാപയാത്രയുടെ പശ്ചാത്തലത്തിൽ തൃശൂരിൽ പുലികളി നടക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. പുലികളി നടന്നില്ലെങ്കിൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നതിനാൽ നാളെ പുലികളി നടത്തണമെന്നാണ് ദേശീയ കമ്മിറ്റികളുടെ ആവശ്യം.