കുതിരാന്‍ തുരങ്കത്തിലെ ലൈറ്റും ക്യാമറയും ടിപ്പർ ലോറി ഇടിച്ചു തകര്‍ത്തു
By NewsDesk
കുതിരാനിലെ ഒന്നാം തുരങ്കത്തിലെ ലൈറ്റും ക്യാമറയും ടിപ്പർ ലോറി ഇടിച്ചു തകര്‍ത്തു. 104 ലൈറ്റുകളും ക്യാമറയും തകര്‍ന്ന് തരിപ്പണമായി. പുറകിലെ ഭാഗം ഉയര്‍ത്തി ടിപ്പര്‍ ലോറി ഓടിച്ചതാണ് ഇവ തകരാന്‍ കാരണം. ഇടിച്ച ശേഷം ലോറി നിര്‍ത്താതെ ഓടിച്ചു പോയി. പത്തു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ലോറി കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.