സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ടോൾ നിരക്ക് വർധിക്കും

തിരുവനന്തപുരം: ഇന്ന് അർദ്ധരാത്രി മുതൽ സംസ്ഥാനത്തെ ടോൾ പ്ലാസകളിലെ ടോൾ നിരക്ക് വർധിക്കും. കാർ, ജീപ്പ് മുതലായ ചെറിയ വാഹനങ്ങൾക്ക് 110 രൂപയും ബസുകൾക്കും ട്രക്കുകൾക്കും 340 രൂപയും വലിയ വാഹനങ്ങൾക്ക് 515 രൂപയും ചെറിയ വാണിജ്യ വാഹനങ്ങൾക്ക് 165 രൂപയുമാണ് നിരക്ക്. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ രണ്ട് രൂപ കൂടും. ഭൂമിയുടെ ന്യായവിലയിൽ 20% വർധനയും പ്രാബല്യത്തിൽ വരും. നാളെ മുതൽ മദ്യത്തിനും വില കൂടും. പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് ബജറ്റ് നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നത്. 

Related Posts