നാടിനാകെ കാവലാകും വീരൻ മണ്ണിൽ ഇറങ്ങി; മിന്നൽ മുരളി സ്ട്രീം ചെയ്തു തുടങ്ങി

പ്രേക്ഷക ലക്ഷങ്ങൾ ആവേശപൂർവം കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം മിന്നൽ മുരളി ഒടിടി പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്തു തുടങ്ങി. നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്തിട്ടുള്ളത്.

നാടിനാകെ കാവലാകും വീരൻ മണ്ണിൽ ഇറങ്ങി എന്ന വാക്കുകളോടെയുള്ള പുതിയ പോസ്റ്റർ അൽപസമയം മുമ്പാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

അഞ്ചു മിനിറ്റിനുള്ളിൽ സിനിമ സ്ട്രീം ചെയ്തു തുടങ്ങുമെന്നും തങ്ങളുടെ കുഞ്ഞു സൂപ്പർ ഹീറോ ഇനി പ്രേക്ഷകരുടെ സ്വന്തമാകുമെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ സംവിധായകൻ ബേസിൽ ജോസഫ് പറഞ്ഞു. കൂടുതലൊന്നും പറയാനില്ല. മിന്നൽ മുരളി എന്ന ചിത്രത്തിൻ്റെ ഇതേവരെയുള്ള യാത്രത്തിൽ ഒപ്പം നിന്നവരോട് നന്ദി അറിയിക്കുന്നു.

Related Posts