മാസ് പ്രകടനവുമായി ചിമ്പു; 'പത്ത് തല'യുടെ ട്രെയിലർ പുറത്ത്

ചിമ്പുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'പത്ത് തല'യുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ചിമ്പുവിന്‍റെ മാസ് പെർഫോമൻസ് ഉണ്ടാകുമെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. മാർച്ച് 30ന് ചിത്രം തിയേറ്ററുകളിലെത്തും. ഒബേലി എൻ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഫാറൂഖ് ജെ ബാഷയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രവീൺ കെ.എൽ ആണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. ചിത്രത്തിന്‍റെ തിയറ്റർ റിലീസിന് ശേഷം ആമസോൺ പ്രൈം വീഡിയോ ഒടിടി അവകാശം സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എ ആർ റഹ്മാൻ സംഗീതം നൽകിയ ഗാനം മകൻ എ ആർ അമീനും ശക്തിശ്രീ ഗോപാലനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. പ്രിയ ഭവാനി ശങ്കർ, കാർത്തിക്, ഗൗതം വാസുദേവ് മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിമ്പു നായകനായി ഏറ്റവും ഒടുവിൽ തീയേറ്ററിലെത്തിയ ചിത്രം 'വെന്ത് തനിന്തതു കാടാ'ണ്.

Related Posts