അഞ്ചര കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
കൊല്ലം: ആഹാരം കഴിക്കാനാകാതെ ബുദ്ധിമുട്ടിയും, കാലില്‍ നീരുബാധിച്ചും ചികിത്സ തേടിയ ജോനകപ്പുറംസ്വദേശിയായ 56 വയസ്സുള്ള സോഫിയക്കാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ രോഗവിമുക്തി ഉറപ്പാക്കിയത്. അഞ്ചര കിലോ ഭാരമുള്ള ട്യൂമര്‍ ആണ് കൊല്ലം ജില്ലാ ആശുപത്രിയിലെ വിദഗ്ധര്‍ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്ത്.
ഇന്‍ട്രാഅബ്ഡോമിനല്‍ ലിപ്പോമറ്റോസിസ് രോഗബാധിതയായിരുന്നു സോഫിയ എന്ന് ശസ്ത്രക്രിയക്ക്നേതൃത്വം നല്‍കിയ ഡോ. ജഗത്കുമാര്‍ വ്യക്തമാക്കി. സാധാരണയില്‍ നിന്ന് വലിപ്പമുള്ള മുഴ ആയതിനാല്‍സമയമെടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. സമാന രീതിയിലുള്ള ശസ്ത്രക്രിയകള്‍ക്ക് ജില്ലാആശുപത്രിയിലെ വിദഗ്ധസംഘം സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.