കെ റെയിൽ ഭൂമി ഏറ്റെടുക്കൽ; സംസ്ഥാന സർക്കാരിനെ പിന്തുണച്ചു; കേന്ദ്ര റെയിൽവെ മന്ത്രാലയം ഹൈക്കോടതിയിൽ

സിൽവർ ലൈൻ പ്രത്യേക പദ്ധതിയല്ലന്ന് കേന്ദ്രസർക്കാർ

കെ റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാമെന്ന് കേന്ദ്ര റെയിൽവെ മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. കെ റെയിൽ പ്രത്യേക പദ്ധതി അല്ലെന്നും 2013 ലെ നിയമം അനുസരിച്ച് പദ്ധതിക്കായി ഭൂമി ഏററ്റെടുക്കാനുള്ള അനുമതി സംസ്ഥാന സർക്കാരിനുണ്ടെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. എന്നാൽ പദ്ധതിക്ക് പ്രാഥമിക അനുമതി മാത്രമാണ് നൽകിയിട്ടുള്ളത്. കെ റെയിൽ പദ്ധതിയിൽ കേന്ദ്ര അനുമതിയില്ലാതെ സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്ന ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ഇതു സംബന്ധിച്ചാണ് ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയത്. ഹർജികൾ പരിഗണിക്കുമ്പോൾ തന്നെ സിൽവർ ലൈൻ പദ്ധതിക്കായി 955 ഹെക്ടർ ഭൂമി ഏറ്റെടുക്കാമെന്ന വിവരം സർവേ നടത്താതെ സർക്കാരിന് എങ്ങനെ ലഭിച്ചുവെന്ന് കോടതി ചോദിച്ചു. കെ റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആവശ്യം. കേന്ദ്ര അനുമതിയില്ലാതെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നിയമവിരുദ്ധമാണെന്നും ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഒടുവിൽ കെ റെയിൽ പദ്ധതിയിൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് അനുകൂലമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

സർവ്വെ നടത്തുന്നതിനും ഭുമി ഏറ്റെടുക്കലിനും എതിരെ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. വാദത്തിനിടെയാണ് സംസ്ഥാന സർക്കാർ പദ്ധതിയെ പിന്തുണച്ച് റെയിൽ വെ യും കേന്ദ്ര സർക്കാരും നിലപാട് സ്വീകരിച്ചത്.

Related Posts