സ്കൂളുകളിലെ സ്മാർട്ഫോൺ ഉപയോഗത്തിൽ മുന്നറിയിപ്പുമായി ഐകൃരാഷ്ട്ര സഭ

സ്കൂളുകളിൽ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ച് ഐകൃരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകി. സ്മാർട്ട് ഫോണുകൾ കുട്ടികളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയും സൈബർ കുരുക്കുകളിൽപ്പെടാനും സാധ്യത ഏറെയാണ് എന്ന് യുഎൻ വിദ്യാഭ്യാസ, ശാസ്ത്ര സാംസ്കാരിക ഏജൻസിയായ യുനെസ്കോ പറയുന്നു. യുകെയിൽ ഇതിന് വേണ്ട പ്രത്യേക നിയമാവലി തയ്യാറാക്കുന്നുണ്ടെന്നും,എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാണെന്നും റിപ്പോർട്ടുണ്ട്. എന്നാൽ സ്‌കൂളുകളിൽ ഫോണുകൾ നിരോധിക്കുന്ന നിയമങ്ങൾ ഉള്ള രാജ്യങ്ങൾ നാലിലൊന്നിൽ താഴെ മാത്രമാണെന്നാണ് റിപ്പോർട്ട്

2023 ലെ ഗ്ലോബൽ എജ്യുക്കേഷൻ മോണിറ്റർ റിപ്പോർട്ടിന്റെ രചയിതാവ് മനോസ് അന്റോണിയിസ് പറഞ്ഞതനുസരിച്ച് "സ്കൂളിലെ സ്മാർട്ട്ഫോൺ ഉപയോഗത്തിന്റെ ഉദാഹരണങ്ങളാണ് കുട്ടികൾ കെണിയിൽ പെടുന്നത്. വിദ്യാർത്ഥികളെ പഠനത്തിൽ നിന്ന് വ്യതിചലിപ്പിക്കുകയും അവരുടെ സ്വകാര്യത ലംഘിക്കുകയും ചെയ്യുന്നത് ശ്രദ്ധിക്കേണ്ടതാണ്". പഠനത്തെ പിന്തുണയ്ക്കുന്ന സാങ്കേതിക വിദ്യയ്ക്ക് മാത്രമേ സ്‌കൂളിൽ സ്ഥാനമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികളെ സാങ്കേതികവിദ്യയിൽ നിന്ന് പൂർണ്ണമായും അകറ്റി നിർത്തരുതെന്നും എന്നാൽ ഏത് തരത്തിലുള്ള സാങ്കേതികവിദ്യയാണ് സ്കൂളിൽ അനുവദിക്കേണ്ടത് എന്നതിനെക്കുറിച്ച് രാജ്യങ്ങൾ മികച്ച മാർഗനിർദേശം പുറത്തിറക്കേണ്ടതുണ്ടെന്നും അന്റോണിയസ് പറഞ്ഞു.സ്‌കൂളുകളിൽ മൊബൈൽ ഫോണുകൾ നിരോധിക്കുന്നത് അക്കാദമിക് പ്രകടനം മെച്ചപ്പെടുത്തുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

പതിനാറുകാരിയായ ലെക്‌സി, തന്റെ മുൻ പ്രധാന അധ്യാപിക സ്‌കൂളിൽ ഫോണുകളുടെ വിദ്യാഭ്യാസപരമായ ഉപയോഗം അനുവദിച്ചിരുന്നുവെന്നും എന്നാൽ വിദ്യാർത്ഥികൾ പലപ്പോഴും അത് സോഷ്യൽ മീഡിയയ്‌ക്കായി ദുരുപയോ​ഗം ചെയ്തുവെന്നും പറയുന്നു. സ്മാർട്ട് ഫോണുകൾ ബന്ധങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്നും അവർ പറയുന്നു.

സാങ്കേതിക വിദ്യ പഠനത്തെ പിന്തുണയ്ക്കുന്നതായിരിക്കണം, കൂടാതെ വിദ്യാർത്ഥികളെ സാങ്കേതികവിദ്യയിൽ നിന്ന് പൂർണ്ണമായും അകറ്റി നിർത്തരുത്, സ്കൂളിൽ അനുവദിക്കേണ്ട സാങ്കേതിക വിദ്യയെ കുറിച്ച് രാജ്യങ്ങൾ വേണ്ടുന്ന മാർഗ നിർദേശങ്ങൾ നൽകണം അന്റോണിയസ് കൂട്ടി ചേർത്തു .

Related Posts