വാക്സിൻ എടുക്കാൻ വിസമ്മതിക്കുന്ന സൈനികരെ പിരിച്ചുവിടുമെന്ന് അമേരിക്ക

വാക്സിൻ എടുക്കാൻ വിസമ്മതം പ്രകടിപ്പിക്കുന്ന സൈനികരെ പിരിച്ചുവിടുമെന്ന് അമേരിക്ക.
വാക്‌സിൻ എടുക്കാത്ത സൈനികർ സേനയ്ക്ക് മൊത്തത്തിൽ അപകടസാധ്യത ഉണ്ടാക്കുന്നതായി ആർമി സെക്രട്ടറി ക്രിസ്റ്റീൻ വോർമൂത്ത് പ്രസ്താവനയിൽ പറഞ്ഞു.
വാക്‌സിൻ ഉത്തരവ് നിരസിക്കുകയും ഇളവിനെക്കുറിച്ചുളള അന്തിമ തീരുമാനത്തിനായി അനിശ്ചിതമായി കാത്തിരിക്കുകയും ചെയ്യുന്ന സൈനികർക്കായി സ്വമേധയാ വേർപിരിയാനുള്ള നടപടിക്രമങ്ങൾക്ക് ഉടൻ തുടക്കം കുറിക്കുമെന്ന് വോർമൂത്ത് പറഞ്ഞു.
മൂവായിരത്തിലധികം അമേരിക്കൻ സൈനികരാണ് പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്. 4,82,000 സൈനികരാണ് നിലവിൽ സേനയിൽ സജീവ ഡ്യൂട്ടിയിൽ ഉള്ളത്. ജനുവരി 26 വരെ, രണ്ട് ബറ്റാലിയൻ കമാൻഡർമാർ ഉൾപ്പെടെ ആറ് ഉന്നത ഉദ്യോഗസ്ഥരെ വാക്സിൻ എടുക്കാൻ വിസമ്മതിച്ചതിന് ചുമതലകളിൽ നിന്ന് നീക്കം ചെയ്തിരുന്നു.