യുഎഇയിൽ ഹൂതികൾ നടത്തിയ ഭീകരാക്രമണത്തെ യുഎസ് സർക്കാർ അപലപിച്ചു

തിങ്കളാഴ്ച യുഎഇ ക്ക് നേരെ ഹൂതി തീവ്രവാദി മിലിഷ്യ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിനെ യുഎസ് സർക്കാർ ഉദ്യോഗസ്ഥൻ അപലപിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് വക്താവ് എഡ്വേർഡ് പ്രൈസ് ട്വിറ്ററിലാണ് ട്വീറ്റ് ചെയ്തു പറഞ്ഞത്.

"അബുദാബിയിലെ ഏറ്റവും പുതിയ ഹൂതി മിസൈൽ ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. ഇസ്രായേൽ പ്രസിഡണ്ട് യുഎഇ യിൽ പാലങ്ങൾ നിർമ്മിക്കുന്നതിനും മേഖലയിലുടനീളം സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമായി സന്ദർശിക്കുമ്പോൾ ഹൂതികൾ സാധാരണക്കാരെ ഭീഷണിപ്പെടുത്തുന്ന ആക്രമണങ്ങൾ തുടരുന്നതിനെയാണ് അപലപിച്ചത്."

തിങ്കളാഴ്ച രാവിലെ ഹൂതി ഭീകരർ യുഎഇ ലക്ഷ്യമാക്കി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ യുഎഇ വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചിരുന്നു.

“ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ബാലിസ്റ്റിക് മിസൈലിന്റെ ശകലങ്ങൾ ജനവാസ മേഖലകൾക്ക് പുറത്ത് വീണുവെന്നും” പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

Related Posts