വാക്സിനേഷൻ ഗാപ്പ് ലോകത്ത് ഏറ്റവുമധികം ഇന്ത്യയിൽ, എന്നിട്ടും ആത്മപ്രശംസയ്ക്ക് ഒരു കുറവുമില്ല; മോദിയെ പരിഹസിച്ച് കോൺഗ്രസ്

ഒന്നും രണ്ടും ഡോസുകൾക്ക് ഇടയിലുള്ള വാക്സിനേഷൻ ഗാപ്പ് ഏറ്റവുമധികം ഇന്ത്യയിലാണെന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴും മോദി ആത്മപ്രശംസ നടത്തുകയാണെന്ന് കോൺഗ്രസ്. ബ്ലൂംബർഗ് ട്രാക്കർ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിലവിലുള്ള 12-16 ആഴ്ചത്തെ ഇടവേള ലോകത്ത് തന്നെ ഏറ്റവും ഉയർന്നതാണ്.

82 ശതമാനത്തിലധികം ചൈനക്കാർക്ക് ഒരു ഡോസ് കിട്ടിക്കഴിഞ്ഞു. രണ്ടു ഡോസും എടുത്തവരുടെ എണ്ണം 76 ശതമാനത്തിനു മേൽ വരും. ചൈനയിൽ ഒന്നും രണ്ടും ഡോസുകൾക്കിടയിലുള്ള അനുപാതം 1.1 ആണ്. അമേരിക്കയിൽ ഇത് 1.15 ആണ്. 57.3 ശതമാനം ആളുകൾക്കാണ് അമേരിക്കയിൽ രണ്ടു ഡോസും നൽകിയത്. 66.2 ശതമാനക്കാർ ഒറ്റ ഡോസ് എടുത്തു. യൂറോപ്യൻ രാജ്യങ്ങൾ മുഴുവനായും എടുത്താൽ 1.04 ആണ് അനുപാതം. 69 ശതമാനം പേർക്ക് ഒറ്റ ഡോസും 66 ശതമാനക്കാർക്ക് രണ്ടു ഡോസും കിട്ടി. എന്നാൽ ബ്ലൂംബർഗ് ട്രാക്കർ അനുസരിച്ച് ഇന്ത്യയിൽ 21.9 ശതമാനം പേർ മാത്രമാണ് രണ്ടു ഡോസും എടുത്തിരിക്കുന്നത്. ഒറ്റ ഡോസ് കിട്ടിയത് 51 ശതമാനം ആളുകൾക്കാണ്. 2.4 ശതമാനമാണ് ഗാപ്പ് റേഷ്യോ. ലോകത്ത് തന്നെ ഏറ്റവും ഉയർന്ന ഗാപ്പ് റേഷ്യോ ആണിത്.

കേന്ദ്ര സർക്കാരിൻ്റെ വാക്സിനേഷൻ മാനേജ്മെൻ്റിൽ വന്ന പാളിച്ചയാണ് ഇത്ര വലിയ വിടവിന് കാരണമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.

Related Posts