മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തിയ 'വാഹന്‍' സംവിധാനം പരാജയം
വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഓൺലൈനാക്കാൻ മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ 'വാഹൻ' സംവിധാനം പാളുന്നു. തുടർച്ചയായ വീഴ്ചകൾക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെയും നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍ററിനെയും കുറ്റപ്പെടുത്തുകയാണ് മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകൾക്കുള്ള 'സാരഥി' സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും രണ്ട് വർഷം കഴിഞ്ഞിട്ടും 'വാഹനിലെ' പോരായ്മകൾ പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പിന് കഴിയുന്നില്ല. ഫീസും പിഴയും കണക്കാക്കുന്നത് പോലും തെറ്റുന്നു. അപേക്ഷകളില്‍ പിഴവ് ഉണ്ടാകുന്നതും തുടർച്ചയാണ്. ഓരോ പരാതി ഉയരുമ്പോഴും അക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് മറുപടി നൽകുന്നത്. പരിഷ്കരണത്തോടെ ഇടപാടുകൾ സുരക്ഷിതമല്ലാതെയുമായി. ഇടപാടുകൾ സുരക്ഷിതമാക്കുന്നതിന് ഒറ്റത്തവണ പാസ്‌വേഡ് ലഭിക്കേണ്ട മൊബൈൽ നമ്പർ പോലും മാറ്റാൻ കഴിയും. ഉടമസ്ഥൻ അറിയാതെ ഉടമസ്ഥാവകാശവും മാറ്റപ്പെടും.