ഇന്ത്യയും ഖത്തറുമായി സ്റ്റാർട്ടപ്പ് ബ്രിഡ്ജ്; ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഉപരാഷ്ട്രപതി

ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇരു രാജ്യങ്ങളും തമിലുള്ള സൗഹൃദം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെപ്പറ്റിയും രാജ്യത്തെ പുതിയ നിക്ഷേപ സാധ്യതകളെപ്പറ്റിയുമായിരുന്നു ചർച്ച. ഇന്ത്യ-ഖത്തർ സ്റ്റാർട്ടപ്പ് ബ്രിഡ്ജും ആരംഭിച്ചു.

ത്രിരാഷ്ട്ര പര്യടനത്തിൻ്റെ മൂന്നാം ഘട്ടത്തിലാണ് ഉപരാഷ്ട്രപതി ഖത്തറിലെത്തിയത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ, രാജ്യസഭാംഗങ്ങളായ സുശീൽ കുമാർ മോദി, വിജയ് പാൽ സിംഗ് തോമർ, പി രവീന്ദ്രനാഥ് എന്നിവരുൾപ്പെടെയുള്ള സംഘം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നുപുർ ശർമ നടത്തിയ അപവാദ പരാമർശങ്ങൾക്കെതിരെ ഖത്തർ അടക്കമുള്ള അറബ് രാജ്യങ്ങൾ രംഗത്തുവന്നതിൻ്റെ പശ്ചാത്തലത്തിൽ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

Related Posts