വിസ്മയ കേസ്; പ്രതി കിരണിൻ്റെ ശിക്ഷ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് കിരൺ കുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി. വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ട് നൽകിയ അപ്പീലിൽ വിധി വരുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നായിരുന്നു കിരണിന്‍റെ ഹർജി. കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഈ ആവശ്യം ഹൈക്കോടതി തള്ളി. കിരണിനെ 10 വർഷം തടവിനും 12.55 ലക്ഷം രൂപ പിഴയ്ക്കുമാണ് കോടതി ശിക്ഷിച്ചത്.