പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് കുറച്ചു തുടങ്ങി; പണി പൂർത്തിയാക്കാൻ 3 ദിവസം വേണ്ടി വരും

പാലക്കാട്: തമിഴ്നാടിന്‍റെ നിയന്ത്രണത്തിലുള്ള പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് ഷട്ടർ ലെവലിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി മറ്റ് രണ്ട് ഷട്ടറുകളും 30 സെന്‍റീമീറ്ററായി ഉയർത്തി. ജലനിരപ്പ് 24 അടി കൂടി താഴ്ന്നാൽ മാത്രമേ തകർന്ന ഷട്ടറിന്‍റെ പുനർനിർമ്മാണ നടപടികൾ ആരംഭിക്കാനാകൂ. തൂണക്കടവ് വഴി തീരുമൂർത്തി ഡാമിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവും തമിഴ്നാട് വർധിപ്പിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസം കൂടി വെള്ളം ഒഴുക്കിക്കളയേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. കടലിലേക്ക് വെള്ളം ഒഴുക്കിവിടാൻ ബുദ്ധിമുട്ടുണ്ടെന്ന് തമിഴ്നാട് മന്ത്രി ദുരൈ മുരുകൻ പറഞ്ഞിരുന്നു. ഷട്ടർ തകർന്നത് അസാധാരണമായ സംഭവമാണെന്നും ഇതുവരെ ആറ് ടി എം സി വെള്ളം ഒഴുക്കിക്കളഞ്ഞിട്ടുണ്ടെന്നും പറമ്പിക്കുളത്തെത്തിയ ദുരൈ മുരുകൻ പറഞ്ഞു.

Related Posts