പൊതു ഇടം എന്‍റേതും : രാത്രി നടത്തം സംഘടിപ്പിക്കുന്നു
തൃശൂർ: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ പൊതു ഇടം എന്‍റേതും എന്ന പേരില്‍ രാത്രി നടത്തം സംഘടിപ്പിക്കുന്നു.
മനുഷ്യാവകാശ ദിനമായ ഇന്ന് മുതല്‍ അടുത്ത വര്‍ഷത്തെ വനിതാ ദിനമായ മാര്‍ച്ച് എട്ട് വരെ വിവിധ ദിവസങ്ങളില്‍ നടത്തുന്ന പരിപാടിയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍, സ്ത്രീ സംഘടനകള്‍, എന്‍.സി.സി, നാഷണല്‍ സര്‍വീസ് സ്കീം, കോളജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കാളികളാകും. ജില്ലാ തലത്തിന്‍ വനിതാ ശിശു വികസന ഓഫീസറും പഞ്ചായത്ത് തലത്തില്‍ സൂപ്പര്‍വൈസര്‍മാരും നേതൃത്വം നല്‍കും. ജില്ലയില്‍ ഇന്ന് രാത്രി 12ന് രാത്രി നടത്തം സംഘടിപ്പിക്കുമെന്ന് വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു.