ശിൽപശാല സംഘടിപ്പിച്ചു

തൃശൂർ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കാൻ വനിതാ ശിശു വികസന വകുപ്പ് ജില്ലയിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ ശിൽപശാല സംഘടിപ്പിച്ചു.

സിവിൽ സ്റ്റേഷൻ ജീവനക്കാർ, ലോ കോളേജ് വിദ്യാർത്ഥികൾ എന്നിവർക്കായി ഒരുക്കിയ ശിൽപശാലയുടെ ഉദ്ഘാടനം ജില്ല വനിതാ-ശിശു വികസന ഓഫീസർ പി മീര നിർവഹിച്ചു. സ്ത്രീശക്തി കേന്ദ്രം സെക്രട്ടറി മീര മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗവണ്മെന്റ് ലോ കോളേജ് പ്രൊഫസർ ഖദീജാബി എ എ, ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസർ കെ കെ അംബിക എന്നിവർ സംസാരിച്ചു. തുടർന്ന് കുസാറ്റ്, ഫോറൻസിക് സയൻസ് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടർ അന്നമ്മ ജോൺ ''സ്ത്രീകൾക്കും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ- ശാസ്ത്രീയ തെളിവ് സംരക്ഷണം'' എന്ന വിഷയത്തിൽ ക്ലാസെടുത്തു. ജില്ലാ വനിത സംരക്ഷണ ഓഫീസർ ലേഖ എസ്, സഖി വൺ സ്റ്റോപ്പ്‌ സെന്റർ അഡ്മിനിസ്ട്രേറ്റർ കെ ചിത്ര എന്നിവർ സന്നിഹിതരായിരുന്നു.

Related Posts