പൂനൈ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്‌സ് വാക്‌സിന് അടിയന്തര അനുമതി നൽകി ലോകാരോഗ്യ സംഘടന

പൂനൈ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ അനുമതി ലഭിച്ചു. വെള്ളിയാഴ്ചയാണ് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. 12-17 വയസ് പ്രായപരിധിയിലുള്ളവർക്ക് ഉപയോഗിക്കാവുന്ന വാക്‌സിനാണിത്. ഇത് കൊവിഡ് 19 നെതിരായ പോരാട്ടത്തിലെ മറ്റൊരു നാഴികകല്ലാണെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല ട്വിറ്ററിൽ കുറിച്ചു. കോവോ വാക്‌സ് വാക്‌സിനിന് അനുമതി നൽകുന്നതിലൂടെ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ കൂടുതൽ ആളുകൾക്ക് വാക്സിനേഷൻ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് ഊർജം നൽകുമെന്ന് ലോകാരോഗ്യസംഘടന പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

Related Posts