ഒമിക്രോൺ 57 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തെന്ന് ലോകാരോഗ്യ സംഘടന
ലോകത്തെ 57 രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന. ദക്ഷിണ കൊറിയയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
പുതിയ വകഭേദം മൂലമുണ്ടാകുന്ന രോഗത്തിന്റെ തീവ്രത വിലയിരുത്താൻ കൂടുതൽ ഡാറ്റ ആവശ്യമാണ്. ഡൽറ്റയേക്കാൾ തീവ്രത കുറഞ്ഞാലും കൂടിയാലും കൂടുതൽ പേർക്ക് രോഗം ബാധിച്ചാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകും.
വാക്സിനേഷൻ പ്രതിരോധത്തെ പൂർണമായും മറികടക്കും വിധത്തിൽ ഒമിക്രോൺ അതീവ ഗുരുതര സ്വഭാവത്തിലുള്ളതാവാനുളള സാധ്യത വളരെ കുറവാണെന്ന് എഎഫ്‌പിക്ക് നൽകിയ അഭിമുഖത്തിൽ ഡബ്ല്യുഎച്ച്ഒ ഹെൽത്ത് എമർജൻസി ഡയറക്ടർ മൈക്കൽ റയാൻ പറഞ്ഞു.