ലോകത്തിലെ ഏറ്റവും വലിയ വിനോദ നഗരം സൗദിയിൽ ഒരുങ്ങുന്നു
റിയാദ്: ഡിസ്നി വേൾഡിന്‍റെ മാതൃകയിൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കലാ-കായിക വിനോദ കേന്ദ്രമായി മാറാൻ 'ഖിദ്ദിയ'. വിനോദ നഗരമായ 'ഖിദ്ദിയ'യുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഖിദ്ദിയ ബിസിനസ് ഡെവലപ്മെന്‍റ് ഡയറക്ടർ ഗ്രെഗ് വൈറ്റ് സെയ്റ്റ് പറഞ്ഞു. 380 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 220 ചതുരശ്ര കിലോമീറ്റർ ഭാഗത്താണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഡിസ്നിലാൻഡ് വേൾഡ്, പാർക്ക് എന്നിവ പദ്ധതിയിൽ ഉൾപ്പെടും. ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പാർക്കായിരിക്കും ഇത്. 2024 ലെ ഏഷ്യൻ ഒളിമ്പിക്സിന് ഖിദ്ദിയ ആതിഥേയത്വം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോൾഫ്, വാട്ടർ സ്പോർട്സ് ഏരിയകൾ, കറോട്ട മത്സര പാത എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. 2019 ലാണ് പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യ ഘട്ടം 2023 ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.