കയ്പമംഗലത്ത് ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

കയ്പമംഗലത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. എറണാകുളം കൂത്താട്ടുകുളം സ്വദേശി ഇലവത്തോട്ടിയിൽ രതീഷ് (40) ആണ് മരിച്ചത്. എറണാകുളത്ത് നിന്നും ജോലിക്കായി കയ്പമംഗലത്ത് എത്തിയ ശേഷം സുഹൃത്തുമായി ബൈക്കിൽ ബീച്ചിൽ പോയി വരുന്നതിനിടെ ഫിഷറീസ് സ്കൂളിനടുത്ത് വെച്ചാണ് അപകടം. കൂടെ ഉണ്ടായിരുന്ന പെരിഞ്ഞനം ആറാട്ടുകടവ് സ്വദേശി സൻസിലിനും ഗുരുതരമായി പരിക്കേറ്റു. ഇയാളെ മുളകുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Posts