ഭാര്യ മട്ടൺ കറി വെച്ചില്ല; പൊലീസ് സ്റ്റേഷനിലേക്ക് നിരന്തരം വിളിച്ച് ശല്യം ചെയ്ത യുവാവ് കസ്റ്റഡിയിൽ

ഭാര്യ മട്ടൺ കറി വെയ്ക്കാത്തതിന് പൊലീസ് സ്റ്റേഷനിലേക്ക് നിരന്തരം വിളിച്ച് ശല്യം ചെയ്ത യുവാവിനെ കസ്റ്റഡിയിൽ എടുത്തു. ഹൈദരാബാദിലാണ് രസകരമായ സംഭവം അരങ്ങേറിയത്.

വീട്ടിൽ മദ്യപിച്ചെത്തിയ യുവാവ് ഭാര്യയോട് മട്ടൺ കറി വെച്ചു നൽകാൻ ആവശ്യപ്പെട്ടു. ഭാര്യ അനുസരിച്ചില്ല. മദ്യപിച്ച് വീട്ടിലെത്തിയതിന് വഴക്കു പറയുകയും ചെയ്തു. അതോടെയാണ് പരാതിപ്പെടാൻ ഇയാൾ പൊലീസിനെ വിളിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് മദ്യലഹരിയിൽ ആയിരുന്ന യുവാവ് നിരന്തരം വിളിച്ച് ശല്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അഞ്ചു തവണയാണ് ഫോൺ ചെയ്തത്. പൊലീസിനെ ശല്യം ചെയ്തതിന് ഇയാൾക്കെതിരെ കേസെടുത്തെന്നും സംഭവം ആവർത്തിക്കരുതെന്ന മുന്നറിയിപ്പ് നൽകി വിട്ടയച്ചെന്നും പൊലീസ് പറഞ്ഞു.

Related Posts