ഓണാഘോഷത്തിനായി നാട്ടിലെത്തിയ യുവതിയും മകളും മുങ്ങി മരിച്ചു
കോഴിക്കോട്: കോഴിക്കോട് അമ്മയും മകളും മുങ്ങിമരിച്ചു. ചങ്ങരംകുളം ഒതളൂർ ബണ്ടിന് സമീപമായിരുന്നു അപകടം. കുന്നംകുളം കാണിപ്പയ്യൂര്‍ അമ്പലത്തിങ്ങൽ ബാബുരാജിന്‍റെ ഭാര്യ ഷൈനി (41), മകൾ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്. ഷൈനിയും മകളും ഓണം ആഘോഷിക്കാൻ നാട്ടിലെ വീട്ടിലെത്തിയതായിരുന്നു. ശനിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഷൈനിയും മകളും ഒതളൂർ ഭാഗത്തെ ബണ്ടിന് സമീപം കുളിക്കാൻ പോയതാണെന്നാണ് വിവരം. ഇവർക്കൊപ്പം മറ്റ് രണ്ട് കുട്ടികളും ഉണ്ടായിരുന്നു. ഇവരുടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഷൈനിയെയും മകളെയും കരയിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഈ പാടശേഖരത്തോട് ചേര്‍ന്നാണ് കായലുള്ളത്. അതിനാല്‍ ആഴമുള്ള സ്ഥലംകൂടിയാണിത്. പെട്ടെന്നുള്ള ഒഴുക്കാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുന്നംകുളം ബദരി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച ആശ്ചര്യ.