ഭാര്യയുമായി വഴക്കിട്ടു; യുവാവ് ബ്ലെയ്ഡ് ഉപയോഗിച്ച് സ്വയം കഴുത്തറുത്തു
തിരുവനന്തപുരം നെടുമങ്ങാട് വലിയമലയിൽ യുവാവ് കഴുത്തറുത്ത് അത്മഹത്യ ചെയ്തു. വലിയമല കുര്യാത്തി സ്വദേശി മനോജ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി വീട്ടിൽ വെച്ച് ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം മുറിയിൽ കയറി കതകടച്ചു ബ്ലെയ്ഡ് ഉപയോഗിച്ച് കഴുത്ത് സ്വയം മുറിക്കുകയായിരുന്നു. വാതിൽ തുറക്കാഞ്ഞതോടെ 12 മണിയോടെ വീട്ടുകാർ മുറി തുറന്ന് നോക്കിയപ്പോഴാണ് ഇയാളെ കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ വലിയമല പൊലീസ് കേസെടുത്തു. സ്ഥിരം മദ്യപാനിയാണ് മനോജെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിലെ ഒരു ഫാക്ടറിയിൽ തൊഴിലാളിയായിരുന്നു.