ഇളവുകൾ നൽകിയാലേ തിയേറ്ററുകൾ തുറക്കൂ: ലിബർട്ടി ബഷീർ

സംസ്ഥാനത്ത് തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും അക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് ലിബർട്ടി ബഷീർ. വിനോദ നികുതിയിൽ ഇളവ് അനുവദിച്ചില്ലെങ്കിൽ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ കഴിയില്ല. വൈദ്യുതി ബില്ലിലും ഇളവുകൾ അനുവദിക്കണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പും ലഭിക്കണമെന്ന് ലിബർട്ടി ബഷീർ ആവശ്യപ്പെട്ടു.

തിയേറ്റർ ഉടമകൾ കടക്കെണിയിലാണ്. കടം വാങ്ങിയും വായ്പയെടുത്തുമാണ് തങ്ങൾ മുന്നോട്ടു പോകുന്നത്. ഇളവുകൾ നൽകുമെന്ന് വകുപ്പ് മന്ത്രി പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ വാക്കിൽ പൂർണ വിശ്വാസമില്ല. മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിൽ ഉറപ്പു നൽകണമെന്ന് ലിബർട്ടി ബഷീർ ആവശ്യപ്പെട്ടു.

ഒക്ടോബർ 25 മുതൽ സംസ്ഥാനത്തെ തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. പകുതി സീറ്റിൽ മാത്രമാണ് പ്രവേശനം അനുവദിക്കുക. എ സി പ്രവർത്തിക്കാനും സെക്കൻ്റ് ഷോയ്ക്കും അനുമതിയുണ്ട്.

Related Posts