തീരം ദുബായ് ആൻഡ് നോർത്തേൺ എമിറേറ്റ്സ് വാർഷിക, ഓണാഘോഷ പരിപാടികൾക്ക് വെള്ളിയാഴ്ച തുടക്കം.

ദുബായ്: തീരം ദുബായ് ആൻഡ് നോർത്തേൺ എമിറേറ്റ്സ് വാർഷിക, ഓണാഘോഷ പരിപാടികൾ വെള്ളിയാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച (01.10.2021) വൈകീട്ട് UAE സമയം 4.00 മണിക്ക് ( ഇന്ത്യൻ സമയം 5.30 ന് ) പരിപാടികൾക്ക് തുടക്കമാകും. തീരം തിരുവോണം 2021 എന്ന പേരിൽ നടത്തുന്ന ആഘോഷ പരിപാടി കേരള റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിക്കും.

തീരം കുടുംബങ്ങൾ അവതരിപ്പിക്കുന്ന വൈവിധ്യം നിറഞ്ഞ കലാപരിപാടികളും, "ഗാപ്" ഷോർട് മൂവി എന്നിവയാണ് കാണികൾക്കായി ഒരുക്കിയിരിക്കുന്നത്.

പരിപാടികൾ സൂം ഓൺലൈൻ, ഫേസ്ബുക്ക്‌, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ് ഫോമുകളിലാണ് സംഘടിപ്പിക്കുന്നത്.

ഓണത്തിന്നോടുനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിക്കും.

Related Posts