പൊതുസമ്മേളനങ്ങള്‍, സെമിനാറുകള്‍, നൃത്തം, നാടകം, വാദ്യം, സംഗീതം തുടങ്ങിയ കലകളെ സംയോജിപ്പിച്ചു കൊണ്ടാണ് ഫെസ്റ്റിവല്‍ നടത്തുന്നത്.
തേക്കിന്‍കാട് ഫെസ്റ്റിവൽ മാര്‍ച്ച് 26, 27 തിയ്യതികളിൽ തൃശൂരിൽ സംഘടിപ്പിക്കും
തൃശ്ശൂർ: സാംസ്‌കാരിക സ്ഥാപനങ്ങളെ ഏകോപിപ്പിക്കാന്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക ഉന്നത സമിതി തൃശ്ശൂരിൽ തേക്കിന്‍കാട് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഇതര സാംസ്‌കാരിക സ്ഥാപനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് മാര്‍ച്ച് 26, 27 തിയ്യതികളിലാണ് തേക്കിന്‍കാട് മൈതാനിയില്‍ ഒരുക്കുന്ന കെ പി എ സി ലളിത വേദിയില്‍ ആണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. പൊതുസമ്മേളനങ്ങള്‍, സെമിനാറുകള്‍, നൃത്തം, നാടകം, വാദ്യം, സംഗീതം തുടങ്ങിയ കലകളെ സംയോജിപ്പിച്ചു കൊണ്ടാണ് ഫെസ്റ്റിവല്‍ നടത്തുന്നത്. കുട്ടികള്‍ക്ക് പ്രയോജനപ്രദമായ മെഗാ ക്വിസ് പരിപാടിയും പരീക്ഷകളെ അഭിമുഖീകരിക്കാനുള്ള പരിശീലനവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം റവന്യൂ വകുപ്പു മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകന്‍ കമല്‍ കെ പി എ സി ലളിതയെ അനുസ്മരിച്ച് സംസാരിക്കും. ഫെസ്റ്റിവലിന്റെ ആലോചനായോഗം കേരള സംഗീത നാടക അക്കാദമിയില്‍ ചേര്‍ന്നു. സാംസ്‌കാരിക ഉന്നത സമിതി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി ജനറല്‍ കണ്‍വീനറും ഡോ. എം എന്‍ വിനയകുമാര്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, സെക്രട്ടറി കെ ജനാര്‍ദ്ദനന്‍, ലളിത കലാ അക്കാദമി സെക്രട്ടറി എന്‍ ബാലമുരളീകൃഷ്ണന്‍, ജലീല്‍ ടി കുന്നത്ത്, ഡോ. കെ ജി വിശ്വനാഥന്‍, കെ എസ് സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പട്ടികജാതി - പട്ടികവികസന വകുപ്പുമന്ത്രി കെ രാധാകൃഷ്ണന്‍ ഇന്ന് ലോഗോ പ്രകാശനം ചെയ്യും.