ഏപ്രിലിൽ വൈദ്യുതി നിരക്കിൽ വർദ്ധനവുണ്ടാകാൻ സാധ്യത

തിരുവനന്തപുരം: ഏപ്രിൽ ഒന്നു മുതൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനുള്ള അപേക്ഷ വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മിഷന് മുൻപാകെ സമർപ്പിച്ചു. അടുത്ത നാല് വർഷത്തേക്കുള്ള നിരക്കുകളാണ് സമർപ്പിച്ചത്. 2023-24 വർഷത്തിൽ യൂണിറ്റിന് 40 പൈസ വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. കമ്മീഷന്‍റെ വാദം കേട്ട ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. ഈ സാമ്പത്തിക വർഷം വൈദ്യുതി ബോർഡിന് 2,939 കോടി രൂപയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്ന് ഇതിനകം സമ്മതിച്ചതിനാൽ നിരക്ക് വർദ്ധനവിന് കമ്മിഷൻ തടസ്സമാകാൻ സാധ്യതയില്ല. മാര്‍ച്ച് 31 വരെയുള്ള നിരക്കാണ് കഴിഞ്ഞ ജൂണില്‍ ഏഴുശതമാനം വര്‍ധനയോടെ നിശ്ചയിച്ചത്. അഞ്ചുവർഷത്തേക്കുള്ള നിരക്ക് വർധനവ് വൈദ്യുതി ബോർഡ് അന്ന് സമർപ്പിച്ചിരുന്നെങ്കിലും 2022-23 വർഷത്തേക്ക് മാത്രമാണ് നിശ്ചയിച്ചിരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഹിയറിങ് നടത്തി കമ്മിഷൻ വർദ്ധനവ് നിരക്ക് തീരുമാനിക്കുകയാണെങ്കിൽ ഏപ്രിലിൽ നിരക്കിൽ വർദ്ധനവുണ്ടാകും. അങ്ങനെ സംഭവിച്ചില്ലെങ്കിൽ ഒന്നോ രണ്ടോ മാസം വൈകിയേക്കും.

Related Posts