മലയോര മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യത ;ഇടുക്കി എറണാകുളം ജില്ലകളിൽ ജാഗ്രതാ നിർദേശം
ഇടുക്കി, എറണാകുളം ജില്ലകളിലെ മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. വണ്ണപ്പുറം, കീരംപാറ, കവളങ്ങാട്, ഇടമലക്കുടി, കുട്ടമ്പുഴ പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ജില്ലാ ഭരണകൂടങ്ങൾ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട് കനത്ത മഴ തുടരുകയാണ്. മലമ്പുഴ പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. മലവെള്ളപ്പാച്ചിൽ കാരണം തോടുകൾ കരകവിഞ്ഞൊഴുകുകയാണ്. വനത്തിനുള്ളിൽ ഉരുൾപൊട്ടലുണ്ടായതായും സംശയിക്കുന്നു. നഗരത്തിലെ പറക്കുന്നം മന്നത്ത് എട്ട് വീടുകളിൽ വെള്ളം കയറി. പുതുപ്പരിയാരത്ത് രണ്ട് വീടുകളിൽ വെള്ളം കയറി.