വെളിപ്പെടുത്തലില്‍ ഒരു നാണക്കേടും തോന്നുന്നില്ല; പ്രസ്താവനയില്‍ പ്രതികരിച്ച് ഖുശ്ബു

ചെന്നൈ: എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ബർഖ ദത്തിന്‍റെ വീ ദ വുമൺ ഇവന്‍റില്‍ ആയിരുന്നു ഖുശ്ബു ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യത്തിൽ അമ്മ തന്നെ വിശ്വസിക്കില്ലെന്ന് താൻ ഭയന്നിരുന്നുവെന്നും ഖുശ്ബു രണ്ട് ദിവസം മുമ്പ് വെളിപ്പെടുത്തിയിരുന്നു. അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് താൻ സത്യസന്ധമായി പറഞ്ഞതാണെന്നും, സംഭവം പുറത്തുവന്നതിൽ തനിക്ക് ലജ്ജ തോന്നുന്നില്ലെന്നും ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുശ്ബു പറഞ്ഞു.  'ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തലും ഞാൻ നടത്തിയിട്ടില്ല. അത് ഞാൻ സത്യസന്ധമായി വെളിപ്പെടുത്തിയതാണ്. അത് പറയാൻ എനിക്ക് ലജ്ജയില്ല, കാരണം ഇത് എനിക്ക് സംഭവിച്ചു, കുറ്റവാളി അതിൽ ലജ്ജിക്കണമെന്ന് ഞാൻ കരുതുന്നു. അങ്ങനെയാണ് ആ കാര്യം വെളിപ്പെടുത്തിയത്'. എട്ടാം വയസ്സിലെ പിതാവിന്‍റെ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള തന്‍റെ മുൻ പ്രസ്താവനയെക്കുറിച്ച് ഖുശ്ബു പറഞ്ഞു.

Related Posts