'ഞാനുണ്ടാക്കിയ രാജ്യത്ത് ചികിത്സാ സൗകര്യമില്ല'; ശ്രീലങ്കയോട് സഹായം തേടി നിത്യാനന്ദ
കൊളംബോ: സ്വയം പ്രഖ്യാപിത ആത്മീയ നേതാവും ബലാത്സംഗക്കേസിലെ പ്രതിയുമായ നിത്യാനന്ദ ശ്രീലങ്കയിൽ രാഷ്ട്രീയ അഭയം തേടുന്നതായി റിപ്പോർട്ട്. തന്‍റെ ആരോഗ്യനില വഷളായെന്ന് ചൂണ്ടിക്കാണിച്ച് ഓഗസ്റ്റ് ഏഴിന് നിത്യാനന്ദ ശ്രീലങ്കൻ പ്രസിഡന്‍റിന് കത്തയച്ചിരുന്നു. നിത്യാനന്ദ 'സ്ഥാപിച്ച' ദ്വീപായ ശ്രീ കൈലാസിലെ മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങളുടെ ദൗർലഭ്യവും കത്തിൽ പരാമർശിക്കുന്നുണ്ട്. പീഡനക്കേസിലെ പ്രതി നിത്യാനന്ദ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സ ആവശ്യമാണെന്നും കത്തിൽ പരാമർശമുണ്ട്. 2022 ഓഗസ്റ്റിലാണ് നിത്യാനന്ദ ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയ്ക്ക് കത്തയച്ചത്.