ഡൗണിങ്ങ് സ്ട്രീറ്റിൽ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങളില്ല
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പർ 10, ഡൗണിങ്ങ് സ്ട്രീറ്റിൽ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങൾ ഉണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കി ഔദ്യോഗിക വക്താവ്. പോയ വർഷം ഡിസംബർ 18-ന് അതീവ രഹസ്യമായി ആഘോഷ പരിപാടികൾ അരങ്ങേറിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇതേവരെ കെട്ടടങ്ങിയിട്ടില്ല.
കൊവിഡിൻ്റെ രൂക്ഷമായ വ്യാപനത്തിനിടയിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടക്കം പങ്കെടുത്ത ക്രിസ്മസ് ആഘോഷങ്ങൾ രാജ്യത്തിനകത്തും പുറത്തും ഒച്ചപ്പാടുകൾ ഉയർത്തിയിരുന്നു. ഒരു വശത്ത് ജനങ്ങളോട് നിയന്ത്രണങ്ങൾ പാലിക്കാൻ ആവശ്യപ്പെടുകയും മറുവശത്ത് യാതൊരു സാമൂഹിക അകലവും പാലിക്കാതെ, നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ക്രിസ്മസ് ആഘോഷിച്ചതും ബിബിസി അടക്കമുള്ള മാധ്യമങ്ങൾ വലിയ വിഷയമായി ഉയർത്തിക്കൊണ്ടുവന്നിരുന്നു.