തൃപ്രയാർ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ മൂന്നാമത് ജീവകാരുണ്യ പുരസ്കാരം സന്തോഷ് കാളകൊടുവത്തിന്

തൃപ്രയാർ : സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് മദർ തെരേസയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ജീവകാരുണ്യ പുരസ്കാരം ഓട്ടോ റിക്ഷാ ഡ്രൈവറും ജീവകാരുണ്യ പ്രവർത്തകനുമായ നാട്ടിക സ്വദേശി സന്തോഷ് കാളക്കൊടുവത്തിന് നല്കും .

ഓട്ടോ റിക്ഷാ ഡ്രൈവറായ സന്തോഷ് സ്വന്തം പ്രാരാബ്ധങ്ങൾക്കിടയിലും ആരോരുമില്ലാതെ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം, വസ്ത്രം എന്നിവ നൽകിയും അവരെ വൃത്തിയായി കുളിപ്പിച്ച് താടിയും മുടിയും വെട്ടി കൊടുത്തും മൂന്ന് പതിറ്റാണ്ടുകാലമായി തുടർന്നു വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നല്കുന്നത്.

പതിനായരത്തി ഒന്ന് രൂപയും ശിൽപവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മദർ തെരേസയുടെ ചരമദിനമായ സെപ്റ്റംബർ 5ന് അന്താരാഷ്ട്ര ജീവകാരുണ്യദിനത്തോടനുബന്ധിച്ചാണ് പുരസ്കാരം നൽകുന്നതതെന്ന്

ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.എ സലിം രക്ഷാധികാരി അശോകൻ കണ്ണോത്ത് ട്രഷറർ ഹഫ്സത്ത് പി.സി, വൈസ് പ്രസിഡന്റ് ശ്രീജിത്ത് ടി.വി, എക്സിക്യുട്ടീവ് അംഗം ബാബു കുന്നുങ്ങൽ തുടങ്ങിയവർ പ്രസ്താവനലൂടെ അറിയിച്ചു. പുരസ്കാര സമർപ്പണം അഡ്വ: എ.യു രഘുരാമൻ പണിക്കർ (ആവണങ്ങാട്ട് കളരി) സന്തോഷ്
കാളകൊടുവത്തിന്റെ വസതിയിൽ വെച്ച് നിർവ്വഹിക്കും

Related Posts