തിരുവനന്തപുരം-അങ്കമാലി ഗ്രീന്‍ഫീല്‍ഡ് ദേശീയപാത; ശിലാസ്ഥാപനം ഈ വര്‍ഷം
തിരുവനന്തപുരം: എം.സി റോഡിന് സമാന്തരമായി ദേശീയപാത അതോറിറ്റി നിർമിക്കുന്ന തിരുവനന്തപുരം- അങ്കമാലി ഗ്രീൻഫീൽഡ് റോഡിന്‍റെ ശിലാസ്ഥാപനം ഈ വർഷം ആരംഭിക്കും. ഭോപ്പാൽ ഹൈവേ എഞ്ചിനീയറിംഗ് കൺസൾട്ടന്‍റ് എന്ന സ്ഥാപനമാണ് തറക്കല്ലിടൽ നടത്തുക. വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പുളിമാത്തു നിന്ന് റോഡ് ആരംഭിക്കുന്നത്. അരുവിക്കരയിൽ നിന്ന് തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. തറക്കല്ലിടുന്നതിനു മുമ്പ് ഭോപ്പാൽ ഏജൻസി വ്യോമനിരീക്ഷണം പൂർത്തിയാക്കിയിരുന്നു. റൂട്ട് മാപ്പും തയ്യാറാക്കിയിട്ടുണ്ട്. ഇവർ തയ്യാറാക്കിയ സർവേയും മാപ്പും അന്തിമ അംഗീകാരത്തിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ലാൻഡ് അക്വിസിഷൻ കമ്മിറ്റിക്ക് ഉടൻ കൈമാറും.