രാജ്യത്ത് വായു മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയില്‍ സംസ്ഥാനത്ത് തിരുവനന്തപുരം നഗരമാണ് ഒന്നാമത്

രാജ്യത്ത് വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ പ്രധാനപ്പെട്ട 5 നഗരങ്ങളാണ് സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് കണ്ടെത്തിയത്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ നഗരങ്ങളിളാണ് വായുമലിനീകരണം കുറവുള്ളത്.

വായുമലിനീകരണ നില 45 മാത്രമുള്ള തിരുവനന്തപുരം നഗരമാണ് സംസ്ഥാനത്ത് ഒന്നാമത്. കണ്ണൂര്‍- 50, തൃശൂര്‍- 52, കോഴിക്കോട്- 53, എറണാകുളം- 58 എന്നിങ്ങനെയാണ് കേരളത്തിലെ മറ്റു നഗരങ്ങളിലെ വായു മലിനീകരണ നില.

ഡല്‍ഹിയും പരിസരനഗരങ്ങളുമാണ് ഏറ്റവും കൂടുതല്‍ വായുമലിനീകരണം ഉള്ള നഗരങ്ങള്‍. ഡല്‍ഹിയില്‍ 394, സമീപ നഗരങ്ങളായ ഫരീദാബാദില്‍ 400, നോയിഡ – 334, ഗ്രേറ്റര്‍ നോയിഡ- 298, ഗാസിയാബാദ്- 361, ഗുരുഗ്രാം- 325, മനേസര്‍- 310, മീററ്റ്- 316, മുസാഫര്‍നഗര്‍- 341, സോണിപറ്റ്- 306 എന്നിങ്ങനെയാണ് വായു മലിനീകരണത്തിന്റെ തോത്.

Related Posts