തിരുവാതിര ഞാറ്റുവേല ആരംഭം ഇന്ന് വൈകീട്ട്

സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ്റെ കേരളശ്രീ വിപണന ശാലയിൽ ഞാറ്റുവേലക്കാലത്ത് സാമ്പാർ ചലഞ്ച് ഒരുക്കുന്നു.
ഈ ഓണത്തിനു സ്വന്തം വീട്ടുവളപ്പിലോ മട്ടുപ്പാവിലോ കൃഷി ചെയ്യുന്ന പച്ചക്കറികൾ ഉപയോഗിച്ച് വേണം സാമ്പാർ ഉണ്ടാക്കുവാൻ. തൈകളും ജൈവവളങ്ങളും കൃഷിക്കാവശ്യമായ എല്ലാ സംവിധാനങ്ങളും തൃശ്ശൂർ ചെമ്പൂക്കാവിലെ കാർഷിക സമുച്ചയത്തിൽ ഒരുക്കിയിട്ടുണ്ട്. ഞാറ്റുവേലക്കാലത്തിന് പ്രത്യേകമായി വിത്ത് ഭരണിയും തയ്യാറായിട്ടുണ്ട്. വിവിധതരം പച്ചക്കറി വിത്തുകളുടെ വൻ ശേഖരം ഈ വിത്ത് ഭരണിയിൽ ഒരുക്കിയിട്ടുണ്ട്.
തൃശ്ശൂർ ഡിവിഷണൽ എഞ്ചിനിയർ പി ആർ സുരേഷ് കുമാർ, കേരളശ്രീ വിപണന ശാലയിലെ അസ്സി.മാനേജർ കെ എസ് അനിൽ, സ്റ്റാഫ് ക്ലബ്ബ് അംഗങ്ങളായ ജസ്റ്റിൻ, സാംജോ, സുഭാഷിണി, ഇന്ദുലേഖ എന്നിവർ നേതൃത്വം നൽകും.