തിരുവോണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു
തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. 12 കോടി ഒന്നാം സമ്മാനമായി ലഭിക്കുന്ന തിരുവോണം ബമ്പർ ലോട്ടറി അടിക്കാവുന്ന എണ്ണത്തിന്റെ മുഴുവൻ അടിച്ചു എന്നതും മുഴുവനും വിറ്റു പോയി എന്നതുമാണ് ഇത്തവണത്തെ പ്രത്യേകത .
TE 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത് . തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിൽ വച്ച് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്.
ഈ വർഷം 54 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റഴിഞ്ഞത് . കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റു പോയത്.