ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയുമായി തിരുവോണം ബംബര്‍
ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി തിരുവോണം ബംബര്‍. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില . കഴിഞ്ഞ മൂന്ന് വര്‍ഷമായി പന്ത്രണ്ട് കോടി രൂപയായിരുന്നു ഓണം ബംബറിന്റെ ഒന്നാം സമ്മാനം. ടിക്കറ്റ് വില മൂന്നൂറ് രൂപയുമായിരുന്നു. സമ്മാനത്തുകയും ടിക്കറ്റ് വിലയും കൂട്ടണമെന്ന് ഭാഗ്യക്കുറി വകുപ്പ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.