ഇത്തവണയും സൗജന്യ ഓണക്കിറ്റ്
13 ഇനങ്ങളുമായി ഇത്തവണയും സൗജന്യ ഓണക്കിറ്റ്. 90 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാവും സൗജന്യ കിറ്റ്. കിറ്റ് വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. ഒരു കിറ്റിന് 500 രൂപയാണ് ചെലവാകുക. തുണി സഞ്ചി നല്‍കുന്നത് ഇത്തവണയും പരിഗണനയിലുണ്ട്. സൗജന്യ കിറ്റുകള്‍ തയാറാക്കുന്നതിനും പാക്കിങ് കേന്ദ്രങ്ങള്‍ സജ്ജമാക്കാനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈകോ സിഎംഡി നിര്‍ദേശം നല്‍കി. ഇനങ്ങളുടെ പട്ടിക റീജനല്‍ മാനേജര്‍മാര്‍ രണ്ടു ദിവസം മുന്‍പ് എംഡിക്കു കൈമാറി. ഇതു പരിശോധിച്ചു വരികയാണെന്നും കിറ്റ് വിതരണം സംബന്ധിച്ച് മുഖ്യമന്ത്രിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നും സപ്ലൈകോ അറിയിച്ചു. സൗജന്യ കിറ്റിനു പുറമേ ഓണത്തോടനുബന്ധിച്ച് 1000 രൂപ വില വരുന്ന ഭക്ഷ്യക്കിറ്റും സപ്ലൈകോ വിതരണം ചെയ്യുന്നതിൻ്റെ ചര്‍ച്ചകള്‍ നടന്നു വരുന്നു.