ഈ വർഷത്തെ വയലാർ പുരസ്‌കാരം ബെന്യാമിന്
തിരുവനന്തപുരം : ഈ വർഷത്തെ വയലാർ സാഹിത്യ പുരസ്ക്കാരം ബെന്യാമിന്റെ 'മാന്തളിരിലെ ഇരുപത് കമ്യുണിസ്റ്റ് വർഷങ്ങൾ' എന്ന കൃതിക്ക്.
മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരമാണ് വയലാർ പുരസ്കാരം; നാല്‍പ്പത്തിയഞ്ചാമത്തെ വയലാര്‍ അവാര്‍ഡിനാണ് ബെന്യാമിൻ അർഹനായത്. വയലാറിന്റെ ചരമദിനമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വെച്ചു പുരസ്‌കാരം സമ്മാനിക്കുമെന്ന് വയലാര്‍ പുരസ്‌കാര നിര്‍ണയ സമിതി അറിയിച്ചു. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവും ആണ് അവാർഡ്.