അഹാനയുടെ 'തോന്നല് ' മനോഹരം; മ്യൂസിക് വീഡിയോയെ അഭിനന്ദിച്ച് പൃഥ്വിരാജ്

അഭിനേത്രി അഹാന കൃഷ്ണകുമാർ സംവിധാനം ചെയ്ത് അഭിനയിച്ച മ്യൂസിക് വീഡിയോ 'തോന്നല് ' ഗംഭീരമായെന്ന് നടൻ പൃഥ്വിരാജ്. മനോഹരമായ ഒരു ആശയത്തെ നല്ല രീതിയിൽ ചിത്രീകരിച്ച് മികച്ച എഡിറ്റിങ്ങോടെയാണ് അവതരിപ്പിച്ചതെന്ന് നടൻ പറഞ്ഞു. മ്യൂസിക് വീഡിയോ ഷെയർ ചെയ്തുകൊണ്ടുള്ള കുറിപ്പിലാണ് നടിയുടെ സംവിധാന മികവിനെ താരം പ്രശംസിക്കുന്നത്. ഒരു ഫിലിം മേക്കർ എന്ന നിലയിൽ അഹാനയുടെ കൂടുതൽ സംരംഭങ്ങൾക്കായി താൻ കാത്തിരിക്കുകയാണെന്നും നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നടന്റെ അഭിനന്ദനത്തിന് നന്ദി പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിലൂടെ അഹാനയും പ്രതികരിച്ചിട്ടുണ്ട്. ഗൃഹാതുരമായ രുചിയോർമകളാണ് തോന്നല് എന്ന വീഡിയോയുടെ ഇതിവൃത്തം. ഇതിൽ ഒരു ഷെഫിൻ്റെ വേഷത്തിലാണ് അഹാന. "ഏറെ ഏറെ തോന്നല്, തോന്നി നാവിൻ തുമ്പില് " എന്നു തുടങ്ങുന്ന മനോഹരമായ വരികൾ രചിച്ചിരിക്കുന്നത് ഷർഫുവാണ്. ഗോവിന്ദ് വസന്ത സംഗീതം പകർന്ന ഗാനത്തിൻ്റെ ആലാപനം ഹനിയ നഫീസയാണ്. മിഥുൻ മുരളിയാണ് എഡിറ്റിങ്ങ്. മൃദുല മുരളി വസ്ത്രാലങ്കാരം. കോവളത്തെ താജ് ഗ്രീൻ കോവ് റിസോർട്ടിലാണ് ഗാനം ചിത്രീകരിച്ചത്. അഹാന കൃഷ്ണയും തെന്നൽ അഭിലാഷുമാണ് മുഖ്യ വേഷങ്ങൾ ചെയ്തിരിക്കുന്നത്. രണ്ടു മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലേറെപ്പേർ വീഡിയോ കണ്ടുകഴിഞ്ഞു.

Related Posts