മിഡിൽ ഈസ്റ്റിലുള്ളവർക്ക് നാളെ ലോകകപ്പ് ഫൈനൽ ഫ്രീയായി കാണാം; യൂട്യൂബിൽ ലൈവ്

മിഡിൽ ഈസ്റ്റിലുള്ളവർക്ക് ഫ്രാൻസും അർജന്‍റീനയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ ഞായറാഴ്ച യുട്യൂബിൽ ബെയിൻ സ്‌പോർട്‌സിൽ ലൈവ് ആയി കാണാം. ബെയിൻ അംഗത്വമില്ലെങ്കിലും യൂട്യൂബിൽ സൗജന്യ തത്സമയം ആസ്വദിക്കാൻ കഴിയും. മിഡിൽ ഈസ്റ്റിന്‍റെയും നോർത്ത് ആഫ്രിക്കയുടെയും ഔദ്യോഗിക ലോകകപ്പ് ബ്രോഡ്കാസ്റ്ററായി പ്രവർത്തിച്ച ബെയിനിന്റെ യൂട്യൂബ് ചാനലിലും ഫ്രീ-ടു-എയർ ചാനലുകളിലും ലോകകപ്പ് ഫൈനൽ പ്രക്ഷേപണം ചെയ്യും. "ഈ ഞായറാഴ്ചത്തെ ഫിഫ ലോകകപ്പ് ഫുട്ബോളിനും അറബ് ലോകത്തിനും ബെയ്നിനും ചരിത്രപരമായ അവസരമായിരിക്കും. ഇക്കാരണത്താൽ, ഇത് കാണാൻ ആഗ്രഹിക്കുന്ന പരമാവധി ആളുകൾക്ക് ഇത് ലഭ്യമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ തീരുമാനിച്ചു," beIN MENA യുടെ സിഇഒ മുഹമ്മദ് അൽ-സുബൈ പറഞ്ഞു.

Related Posts