തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് ഉത്സവബത്ത പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ ഉത്സവ ബത്ത പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കുമാണ് ഉത്സവ ബത്ത ലഭിക്കുക.
ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 4.6 ലക്ഷം ആളുകൾക്ക് ഈ നിലയിൽ സഹായധനമെത്തും.ഇതിനായി 46 കോടി രൂപ വകയിരുത്തിയെന്ന് ധനവകുപ്പ് അനുവദിച്ചു.