കാലാവധി കഴിഞ്ഞ ഭക്ഷണം വീണ്ടും പാക്ക് ചെയ്ത് വിറ്റതിന് മൂന്ന് ബഹ്‌റൈനികളും ഏഷ്യക്കാരും അറസ്റ്റിൽ
ബഹ്‌റൈൻ: കേടുവന്നതും കാലഹരണപ്പെട്ടതുമായ ഭക്ഷ്യ ഉൽപന്നങ്ങൾ വീണ്ടും പാക്ക് ചെയ്ത് വിപണിയിൽ വിറ്റതിന് മൂന്ന് ബഹ്‌റൈനികളും ഒരു ഏഷ്യക്കാരനും ബഹ്‌റൈനിൽ അറസ്റ്റിലായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതികളിൽ ഒരാൾ ഒളിവിൽപ്പോയ ആളാണെന്നും തെളിഞ്ഞു
ലൈസൻസില്ലാതെ ഭക്ഷണപ്പൊതികൾ സൂക്ഷിച്ചുവെന്ന് സംശയിക്കുന്ന കടയിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. കുറ്റാരോപിതരായ നാലുപേരും കടയ്ക്കുള്ളിൽ റീപാക്ക് ചെയ്യുന്നതിൽ ഏർപ്പെട്ടിരുന്നു. പ്രതികളിലൊരാൾ ഒളിവിൽ പോയതായും തെളിഞ്ഞു.
ഷോപ്പിനെക്കുറിച്ച് വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിൽ നിന്ന് പബ്ലിക് പ്രോസിക്യൂഷന് റിപ്പോർട്ട് ലഭിച്ചു. പ്രോസിക്യൂട്ടർമാർ ഉടൻ അന്വേഷണം ആരംഭിക്കുകയും ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
പ്രതികളെ അറസ്റ്റ് ചെയ്യാനും മുൻകൂർ തടങ്കലിൽ വയ്ക്കാനും പ്രോസിക്യൂട്ടർമാർ ഉത്തരവിട്ടു. കേടുവന്നതും കാലഹരണപ്പെട്ടതുമായ ഭക്ഷ്യവസ്തുക്കൾ സംഭരിക്കുകയും വിൽക്കുകയും ചെയ്യുക, ഉൽപ്പന്ന ലേബലുകളിൽ കൃത്രിമം കാണിക്കുക, നിയമവിരുദ്ധമായി വ്യാപാര നാമങ്ങൾ ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്.