ഗോവയില്‍ ഒരു വര്‍ഷം മൂന്ന് പാചകവാതക സിലിണ്ടര്‍ സൗജന്യം
പനാജി: വീട്ടാവശ്യത്തിന് ഒരു വർഷം 3 പാചകവാതക സിലിണ്ടർ സൗജന്യമായി നൽകുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം ഗോവയിൽ നടപ്പിലാക്കുന്നു. ഏപ്രിൽ മുതൽ സൗജന്യമായി സിലിണ്ടർ ലഭിക്കും. ആദ്യ മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം വന്നത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇക്കാര്യം വ്യക്തമാക്കി.
അടുത്ത മൂന്ന് വർഷത്തേക്ക് പെട്രോൾ ഉത്പന്നങ്ങളുടെ മേലുള്ള സംസ്ഥാന നികുതി കൂട്ടില്ലെന്നും ഗോവയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
ഗോവയിൽ രമേഷ് തവദ്കർ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. 40 അംഗ സഭയിൽ ബിജെപിക്ക് 20 അംഗങ്ങളാണുള്ളത്. 3 സ്വതന്ത്രരും 2 മഹാരാഷ്ട്ര ഗോമന്തക് പാർട്ടി അംഗങ്ങളും പിന്തുണയ്ക്കുന്നു.